KONNI VARTHA.COM : പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കേതിൽ ശശിധരൻ പിള്ള മകൻ സച്ചു എന്ന് വിളിക്കുന്ന സജിത്ത് കുമാറി (36) നെയാണ് രണ്ടുദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ അടൂർ പോലീസ് സാഹസികമായി കുടുക്കിയത്. രണ്ടു ദിവസം മുമ്പ് അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി നടത്തിയ ശേഷം, പലയിടങ്ങളിൽ കറങ്ങിനടന്ന മോഷ്ടാവിനെ, വിശ്രമമില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കതിനൊടുവിലാണ് വലയിലാക്കിയത്. ഇതോടെ കഴിഞ്ഞ 6 മാസത്തിനിടയിൽ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണം പിടിച്ചുപറി കവർച്ച കേസുകളിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ അടൂർ പോലീസിന് സാധിച്ചു. പന്തളം, കോന്നി, അടൂർ എന്നീ സ്റ്റേഷനുകളിലും, കൊല്ലം, ആലപ്പുഴ…
Read Moreടാഗ്: നിരവധി പിടിച്ചുപറി കേസുകളിലെ പ്രതി പിടിയിൽ
നിരവധി പിടിച്ചുപറി കേസുകളിലെ പ്രതി പിടിയിൽ
konnivartha.com : മാന്യമായി വസ്ത്രം ധരിച്ച് ബൈക്കിലെത്തി, റോഡിലൂടെ നടന്നുപോകുന്ന പ്രായമേറിയ സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവരുന്ന, നിരവധി പിടിച്ചുപറികേസുകളിലെ പ്രതി പിടിയിൽ. കൊല്ലം പാങ്ങോട് പവിത്രശ്വരം കരിമ്പിൻപുഴ ശ്രീഭവനം വീട്ടിൽ ശ്രീജു വി പി (32) വിനെയാണ് അടൂർ പോലീസ് തന്ത്രപരമായി കുടുക്കിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകളുണ്ടെങ്കിലും ഇയാൾ ഇതുവരെ പോലീസിന്റെ പിടിയിലായിട്ടില്ല. രണ്ട് ജില്ലകളിലെയും പോലീസ് കാലങ്ങളായി തിരഞ്ഞുകൊണ്ടിരുന്ന മോഷ്ടാവാണിയാൾ. ഷാപ്പിലോ ബാറിലോ കയറി മദ്യപിച്ച ശേഷം ബൈക്കിൽ കറങ്ങിനടന്ന്, റോഡു വക്കിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന പ്രായമേറിയ സ്ത്രീകളെ സമീപിച്ച് പരിചയം നടിക്കും. ആൺമക്കളുള്ള സ്ത്രീകളാണെന്ന് മനസ്സിലാക്കിയ ശേഷം മകന്റെ സുഹൃത്താണെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുക്കും, തുടർന്ന് വീട്ടിലോ പോകേണ്ട സ്ഥലത്തോ എത്തിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റും. ആളൊഴിഞ്ഞ ഇടത്തെത്തുമ്പോൾ സ്വർണാഭരണങ്ങളും കയ്യിലെ പണമടങ്ങിയ…
Read More