നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് നല്കുന്ന ധനസഹായത്തിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തേതിലും അധികം ഭൂമി ഏറ്റെടുത്തു കൊണ്ട് കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നത്. നെല്‍ കൃഷിക്കാര്‍ക്കും ഇടവിള കൃഷിക്കാര്‍ക്കും ആണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ അടിക്കടി ഉണ്ടായ പേമാരിയും വെള്ളപ്പൊക്കവും നെല്‍കൃഷി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ട നെല്‍വിത്തുകള്‍ക്കും ഞാറിനും പകരം വീണ്ടും കൃഷി ഇറക്കേണ്ടി വന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായി. എന്നാല്‍ ഈ പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞത് പ്രശംസനീയം ആണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡ് മഹാമാരിയും…
Read More