പട്ടയ സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗ്രാമ സംഗമം : പ്രക്ഷോഭ സമരത്തിന് ജനകീയ പിന്തുണ

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വാഴപ്പാറ, മാങ്കോട്, പൂങ്കുളഞ്ഞി, ചിതൽ വെട്ടി പ്രദേശങ്ങളിൽ കഴിയുന്ന 2000 ത്തിൽപ്പരം കുടുംബങ്ങൾ 1971 മുതൽ താമസക്കാരായ ജനങ്ങൾക്ക് പട്ടയം ഒരു സ്വപ്നമാണ്. തെരഞ്ഞെടുപ്പ് വേളകളിൽ എല്ലാവർക്കും പട്ടയം എന്ന് എല്ലാ പാർട്ടികളും പറയാറുണ്ടെങ്കിലും ഈ വിഷയത്തിൻമേൽ നാളിതുവരെയായി ശാശ്വതമായ നടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പത്തനാപുരം പഞ്ചായത്ത് വാഴപ്പാറ മൂന്നാം വാര്‍ഡ് മെംബര്‍ ഷീജാ ചന്ദ്രബാബുവിന്‍റെ നേതൃത്വത്തിൽ വാഴപ്പാറ ആഗ്രോ സർവ്വീസ് സെന്ററിൽ ചേർന്ന ഗ്രാമ സംഗമം അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യാൻ ഉത്ഘാടനം ചെയ്തു. ഷീജാ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു . നവാസ് മൗലവി ഫാറൂക്ക്, രമണൻനായർ, കൃഷ്ണൻകുട്ടി, ദാമോദരൻ, സരോജ, പി.പി.തോമസ്, ഗബ്രിയേൽ, സോമൻകുഞ്ഞ്, ഭാസ്കരൻ, ഷിബു ഗോപി, സുകുമാരൻ എന്നിവർ സംസാരിച്ചു . കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ശ്രദ്ധയിൽപ്പെടുത്തുവാനും താമസക്കാരായ മുഴുവൻ ജനങ്ങൾക്കും റീസർവ്വേ…

Read More