പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജം കടയ്ക്കാവൂർ പോക്സോ കേസില്‍ അമ്മ കുറ്റവിമുക്ത. കടയ്ക്കാവൂർ പോക്സോ കേസ് നടപടികൾ പൊലീസ് അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്. ഈ സംഭവം ഊതി വീര്‍പ്പിച്ചത് മാധ്യമങ്ങള്‍ ആണ് .സത്യം ഏതാ അസത്യം ഏതാ എന്ന് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിവില്ലാ കാലം ആണ് .അവര്‍ എല്ലാം ഏതോ മായിക പ്രപഞ്ചത്തില്‍ ആണ് . തങ്ങളുടെ ചാനലില്‍ ആദ്യം ന്യൂസ് വരണം എന്നുള്ള ഏതോ പരക്കം പാച്ചില്‍ .അവിടെ നീതി നിഷേധിച്ചു . ഒരു ഭാഗം കേട്ടു കൊണ്ട് വാര്‍ത്തകള്‍ “പടച്ചു വിടുന്നു ,അപ്പോള്‍…
Read More