konnivartha.com: പത്തനംതിട്ട ജില്ലയില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി കൈകൊള്ളുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍ ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം, പോലീസ്, എക്സൈസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു പത്തനംതിട്ട വില്ലേജിന്റെ റീസര്‍വ്വേ ഫീല്‍ഡ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്ര മന്ത്രി നിര്‍ദേശം നല്‍കി.അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഭ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര യോഗം ചേരും. പത്തനംതിട്ട കുമ്പഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടിവ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിന്റെ നിര്‍മ്മാണ പുരോഗതി യോഗത്തില്‍ വിലയിരുത്തി.പൈവഴി നെടിയകാല റോഡിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. നോളജ് വില്ലേജിന്റെ ഭൂമിയേറ്റെടുക്കലിനു വേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് റാന്നി…
Read More