പാട്ടമ്മയ്ക്ക് (എം കെ സൗദാമിനിയമ്മ 101) ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി

    KONNIVARTHA.COM : മലയാലപ്പുഴയുടെ പാട്ടമ്മയ്ക്ക് (എം കെ സൗദാമിനിയമ്മ 101) ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി.അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മ. ഭർത്താവ് പ്രശസ്തനായ കാഥികൻ കെ കെ വാദ്ധ്യാരുടെ ഹാർമ്മോണിസ്റ്റും പിൻപാട്ടുകാരിയുമായിരുന്നു. കെ കെ വാദ്ധ്യാരോടൊപ്പം നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു. സ്ത്രീകള്‍ വേദിയില്‍ എത്തുന്നത് അത്യപൂര്‍വമായ കാലഘട്ടത്തില്‍ ഹാര്‍മോണിയം വായിച്ചും പാട്ടുപാടിയും പിന്നീട് കഥാപ്രസംഗത്തിലൂടെയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ കലാകാരി ആയിരുന്നു മലയാലപ്പുഴ സൗദാമിനി. അക്കാലത്തെ ജനകീയ കഥാപ്രാസംഗികന്‍ ആയിരുന്ന കെ.കെ വാധ്യാരുടെ ട്രൂപ്പിലൂടെ അരങ്ങില്‍ സജീവമായ അവര്‍ പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയുമായി. പില്‍ക്കാലത്ത് വേദികള്‍ കീഴടക്കിയ ഒട്ടനവധി വനിതാപ്രതിഭകള്‍ക്ക് മലയാലപ്പുഴ സൗദാമിനി പ്രചോദനം ആയിരുന്നു.കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ, സംസ്കാര സാഹിതി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ പാട്ടമ്മയെ തേടിയെത്തി . 1921 ൽ മലയാലപ്പുഴ…

Read More