കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം KONNIVARTHA.COM: ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിന്‍റെ പേരില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ സ്വാമി അയ്യപ്പന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് അയ്യപ്പക്ഷേത്രം. ആര്യങ്കാവ് ശാസ്താക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്വമി അയ്യപ്പന്‍ കുമാരന്‍റെ രൂപത്തില്‍ ഇവിടെ പ്രതിഷ്ഠകൊള്ളുന്നു. അയ്യപ്പന്‍ ഇവിടെ തിരു ആര്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതുകൊണ്ടാണ് ആര്യങ്കാവ് എന്ന പേര് സ്ഥലത്തിന് ലഭിച്ചത്.പശ്ചിമഘട്ടത്തിന്‍റെ ചെരിവുകളിൽ കാടും വെള്ളച്ചാട്ടങ്ങളും റബർ തോട്ടങ്ങളും ഒക്കെയുള്ള ആര്യങ്കാവ്, ക്ഷേത്രങ്ങൾക്കും ചന്ദനക്കാടുകൾക്കും കൂടി അറിയപ്പെടുന്ന സ്ഥലമാണ്. കുന്നുകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഇവിടുത്തെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. പാലരുവിയും കടമൻപാറ ചന്ദനക്കാടും ആര്യങ്കാവ് ശാസ്താ ക്ഷേത്രവും ഒക്കെ കഥപറയുന്നു. ആര്യങ്കാവിന് ആ പേര് വന്നതിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും…
Read More