പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ

  പത്തനംതിട്ട : പോലീസുകാരൻ എന്ന് പറഞ്ഞ് സ്കൂട്ടർ യാത്രികനെ തടഞ്ഞുനിർത്തിയശേഷം, പോക്കറ്റിൽ നിന്നും 5000 രൂപയും, വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം കുടുക്കി. ഞായർ രാവിലെ 10.30 ന് വളഞ്ഞവട്ടം ബിവറേജിന് സമീപം അച്ഛൻപടി റോഡിലാണ് സംഭവം. വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടിൽ വിജയ(60) നാണ് കവർച്ചയ്ക്കിരയായത്. ഇദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ പിന്നിലൂടെ ഓടിച്ചുവന്ന കറുത്ത സ്കൂട്ടറിൽ സഞ്ചരിച്ച ചെങ്ങന്നൂർ ഇടനാട് ദേവീ ക്ഷേത്രത്തിനു സമീപം മാലേത്ത് പുത്തൻവീട്ടിൽ കുട്ടൻ ബാബുവിന്റെ മകൻ അനീഷ് കുമാർ പി ബി (36)ആണ് കവർച്ച നടത്തിയത്. സംഭവം നടന്നു രണ്ടാം ദിവസം തന്നെ പ്രതി പോലീസിന്റെ വലയിലായി. വിജയന്റെ മൊഴിവാങ്ങി കേസെടുത്ത പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുകയും, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ…

Read More