വിദേശത്ത് ജോലി നൽകാമെന്ന്  പറഞ്ഞ് ഒന്നരലക്ഷം തട്ടി, പ്രതി പിടിയിൽ

  konnivartha.com  : ദുബായിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അഞ്ചുപേരിൽ നിന്നും ആകെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ കൂടൽ പോലീസ് വലയിലാക്കി. തിരുവനന്തപുരംനെയ്യാറ്റിൻകര കുളത്തൂർ പൊഴിയൂർ ഗവണ്മെന്റ് ഏൽ പി സ്കൂളിന് സമീപം ലൂർദ് കോട്ടേജിൽ സുനിൽ നെറ്റോ (53) ആണ് അറസ്റ്റിലായത്.   ഇയാൾ ഇപ്പോൾ താമസിച്ചുവരുന്ന കോട്ടയം പുതുപ്പള്ളി എസ് കെ എം അപ്പാർട്മെന്റിൽ നിന്നാണ് പോലീസ് പിടികൂടിയത്. 2021 ഏപ്രിൽ 17 നാണ് കേസിന് ആസ്പദമായ സംഭവം. .കൂടൽ അതിരുങ്കൽ എലിക്കോട് സതീഷ് ഭവനം വീട്ടിൽ ബിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഡിസംബർ 3 ന് കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .   ദുബായിൽ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം, പരാതിക്കാരന്റെയും മറ്റ് നാല് സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും 30000 രൂപ വീതം…

Read More