മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡ് വികസനം : 4.5 കോടി രൂപയുടെ ഭരണാനുമതി

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായെന്ന് അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. മണ്ണാറക്കുളഞ്ഞി ജംഗ്ഷനിൽ നിന്നും മലയാലപ്പുഴ ജംഗ്ഷൻ വരെയുള്ള 3.34 കിലോമീറ്റർ ദൂരമാണ് ബി എം & ബി സി നിലവാരത്തിൽ ആധുനിക രീതിയിൽ നിർമ്മിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ റോഡിൽ നിന്നും മണ്ണാറക്കുളഞ്ഞി വഴി മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന പാതയാണിത്. പൊതുമരാമത്ത് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസിന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നേരിട്ട് നൽകിയ നിവേദനത്തെ തുടർന്നാണ് നിർമ്മാണ പ്രവർത്തിക്ക് തുക അനുവദിച്ചത്. 3.34 കിലോമീറ്റർ ദൂരത്തിൽ ബി എം & ബി സി നിലവാരത്തിൽ ടാർ ചെയ്യുന്ന റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ ഓടയും ഐറിഷ് ഓടയും ട്രാഫിക്…

Read More