KONNIVARTHA.COM : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആനയായ രാജന് ഏകദേശം 60 നടുത്തു പ്രായമുണ്ട്. ക്ഷേത്രത്തിൽ നടക്കിരുത്തിയ കാലം മുതൽക്കേ ബോര്‍ഡിനെ പോലെ തന്നെ നാട്ടുകാരും ആനയെ സ്നേഹിച് പരിപാലിച്ചു വരുന്നു. ബോർഡിന്റെ നിയമിതരായ ആനപ്പാപ്പന്മാരുടെ അഭാവത്തിൽപോലും ആനക്ക് യാതൊരു കുറവുകളും വരുത്താതെ വേണ്ട കാര്യങ്ങളെല്ലാം തന്നെ ഉത്തരവാദിത്തത്തോടെ ചെയ്യുന്ന സമീപനമാണ് ഇന്നാട്ടിലെ യുവജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ആനകൾ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിൽ, ഉള്ള ആനകളെ സംരക്ഷിക്കുവാനും അവയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ട എല്ലാം ചെയ്യേണ്ടതും അത്യാവശ്യമായ കാര്യമാണ്. ഒരു യുവജന പ്രസ്ഥാനം എന്ന നിലയിലും മലയാലപ്പുഴ നിവാസികൾ എന്ന നിലയിലും രാജന്റെ കാര്യത്തിൽ ഇടപെടുക എന്നത് ആവശ്യമായി വന്നിരിക്കുന്നു. പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ ഉയർന്നുവരുന്നതിനാലും വർഷത്തിൽ നീണ്ട മടപ്പാട് കാലം ഉള്ളതിനാലും ആനയെ കൃത്യമായി മറ്റ് ആരോഗ്യ പ്രശ്നങ്ങൾ…
Read More