മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കും – അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയില്‍ മഴ ഞായറാഴ്ചയും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും കൂടുതല്‍ ശക്തമായി തുടരണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പേമാരിയും, പ്രളയവും നേരിടുന്നതിനായി നടത്തുന്ന പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ വലഞ്ചുഴി എന്‍എസ്എസ് കരയോഗ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയത്. കോന്നി നിയോജക മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഏഴ് ക്യാമ്പുകളിലായി 99 കുടുംബങ്ങളാണ് കഴിയുന്നത്. കൂടുതല്‍ ക്യാമ്പുകള്‍ ആവശ്യമായി വന്നാല്‍ അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രമാടം പഞ്ചായത്തില്‍ മൂന്നു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കിഴവള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, വലഞ്ചുഴി എന്‍എസ്എസ് കരയോഗം, തെങ്ങുക്കാവ് ഗവ. എല്‍പിഎസ് എന്നിവിടങ്ങളിലാണ് പ്രമാടം പഞ്ചായത്തിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 46 കുടുംബങ്ങളാണ്…

Read More