konnivartha.com /പത്തനംതിട്ട : മോഷ്ടിച്ച ബൈക്കുമായി പഴകുളത്തുള്ള ആക്രി വില്‍പ്പനക്കടയിൽ എത്തിയ മോഷ്ടാക്കളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം പുലമൺ പാറക്കടവ് രഞ്ജു ഭവനം വീട്ടിൽ കുഞ്ഞുമോന്റെ മകൻ രഞ്ജു പി കുഞ്ഞുമോൻ(24) പ്രായപൂർത്തിയാകാത്ത പള്ളിക്കൽ സ്വദേശി(17)യെയുമാണ് വ്യാഴം വൈകിട്ട് 6 ന് പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച വാഹനം വിൽക്കാൻ ചെന്ന കടയുടെ ഉടമ വാഹനത്തിൻറെ രേഖകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാക്കൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിൽ തോന്നിയ സംശയമാണ് പ്രതികളെ കുടുക്കിയത്. ഇരുവരെയും തന്ത്രപൂർവം അവിടെ നിർത്തിയ ശേഷം ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ഇവർ വിൽക്കാനായി കൊണ്ടുവന്ന ബജാജ് ഡിസ്കവർ ബൈക്ക് പോലീസ് പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി, തുടർന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിൽ, കടയുടെ സമീപത്തുനിന്നും…
Read More