ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ പ്രകൃതിയും സിനിമയും വിനോദ സഞ്ചാരവും ഒന്ന് ചേർന്നുള്ള ലോകത്തിലെ തന്നെ അപൂർവ ചലച്ചിത്രമേളയായ രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2020 ജനുവരി 24,25,26 തീയതികളിൽ കാർഷിക സർവകലാശാലയുടെ കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കും. 24 ന് രാവിലെ പത്തു മുതൽ 11 വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഏഴുപതോളം സിനിമകളും, ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററികളും ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. പദ്മശ്രീ സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കാർഷിക ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കിയ രണ്ടു വേദികളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. പ്രകൃതി സംരക്ഷണത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങൾ പരിഗണിച്ച് ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്കാരമായ ഗോൾഡൻ എലിഫന്റ് പ്രകൃതി പുരസ്കാരം സാലുമരാഡ തിമ്മക്കയ്ക്ക് സമ്മേളനത്തിൽ…
Read More