സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നും രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയുടെ കോവിഡ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ സംബന്ധിച്ച് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതായും ആളുകളുടെ സഞ്ചാരം കൂടിയ ജില്ല എന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഹോം ഐസൊലേഷന്‍ ആര്‍ക്കൊക്കെ നല്‍കാം, അവര്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്ലാന്റുകള്‍ ഇനിയും സ്ഥാപിക്കാനുള്ള സ്ഥലങ്ങളില്‍ അതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ജില്ലയില്‍ പീഡിയാട്രിക്ക് ഐസിയു ഫെബ്രുവരി 15ഓടെ പ്രവര്‍ത്തനം തുടങ്ങും. കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം വളരെ കുറഞ്ഞ…
Read More