konnivartha.com :കോന്നിയില്‍ കുത്തക കച്ചവടക്കാരുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടം തകൃതി . കായംകുളം . അടൂര്‍ ,പത്തനംതിട്ട ,പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുത്തക വ്യാപാരികള്‍ തൊഴിലാളികളെ ഉപയോഗിച്ച് വാഹനങ്ങളില്‍ നിത്യ ഉപയോഗ സാധനങ്ങള്‍ വഴിയരുകില്‍ ഇട്ടു വില്‍പ്പന നടത്തുന്നത് തടയുവാന്‍ നിയമം ഉള്ളപ്പോള്‍ കോന്നി പഞ്ചായത്തും പോലീസും നടപടി സ്വീകരിക്കുന്നില്ല . ലക്ഷകണക്കിന് രൂപ മുടക്കി കോന്നിയില്‍ വ്യാപാരം നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ വഴിയോര കച്ചവടക്കാരുടെ ബാഹുല്യം മൂലം നഷ്ടത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . പലകുറി പഞ്ചായത്തിലും പോലീസിലും വ്യാപാരി സമിതി പരാതി കൊടുത്തു .കഴിഞ്ഞ ദിവസവും പഞ്ചായത്തില്‍ എത്തി പരാതി ഉന്നയിച്ചു . പരിഹരിക്കാം എന്നുള്ള മറുപടി അല്ലാതെ കോന്നി പഞ്ചായത്ത് ഭാഗത്ത് നിന്നും ഒന്നും ഉണ്ടായില്ല . മീനും , മുളകും ,മല്ലിയും ഉലുവയും ,ചെറുനാരങ്ങ , കുടംപുളി സവാള ,ചെറു ഉള്ളി…
Read More