ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കും. വാഹനപാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്കുള്ള വിവിധ സേവനങ്ങള്‍ എന്നിവ കൂടുതല്‍ മികവുറ്റതാക്കും. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. വൃത്തിയും ശുദ്ധിയുമുള്ള തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ മാറ്റുന്നതിന് എല്ലാവരും പരിശ്രമിക്കണം. ശബരിമലയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് വിശുദ്ധിസേനാംഗങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രവര്‍ത്തനം ഏറ്റവും നല്ല സേവനമാണ്. ശബരിമലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് സമയബന്ധിതമായി ശരിയായി വിനിയോഗിക്കണം. ഇത്തവണത്തെ ശബരിമല തീര്‍ഥാടനം മഹത്തരമായി മാറ്റാന്‍ കഴിഞ്ഞു. ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഏതൊരു കാര്യവും മഹത്തരമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. അന്‍പതു ലക്ഷത്തോളം തീര്‍ഥാടകരാണ്…
Read More