ശബരിമല : പുരുഷ നേഴ്‌സിംഗ് ഓഫീസര്‍ നിയമനം

  konnivartha.com; ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലത്ത് പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലും പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസ വേതനത്തില്‍ 56 പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു. 2025 നവംബര്‍ 15 മുതല്‍ 2026 ജനുവരി 21 വരെയാണ് സേവന കാലാവധി. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 14 രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 9961632380.

Read More