KONNIVARTHA.COM: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് 2025 മെയ് 07 ന് നടത്തിയ പത്രസമ്മേളനത്തിൽ പാക്കിസ്ഥാനെതിരായ പ്രതികരണം ശ്രദ്ധാകേന്ദ്രീകൃതവും പരിമിതവും പ്രശ്നങ്ങള്‍ രൂക്ഷമാക്കാത്തതുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ, ഇന്ത്യയുടെ നീക്കം ലക്ഷ്യമിട്ടില്ലെന്ന് പ്രത്യേകം പരാമർശിച്ചിരുന്നു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ഏത് ആക്രമണത്തിനും ഉചിതമായ മറുപടിയുണ്ടാകുമെന്നും ആവർത്തിച്ച് വ്യക്തമാക്കി. 2025 മെയ് 07, 08 ദിവസങ്ങളില്‍ രാത്രി അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് അടക്കം വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളുമുപയോഗിച്ച് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചു. സംയോജിത യുഎഎസ് പ്രതിരോധ ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തി. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തെളിവായി ഇതിന്റെ അവശിഷ്ടങ്ങൾ വിവിധ മേഖലകളില്‍നിന്ന് കണ്ടെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ഇന്ത്യൻ…
Read More