konnivartha.com : സീതത്തോട് -നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ച വരുത്തിയ കരാർ കമ്പനിയെ ഒഴിവാക്കാന്‍ നിർദേശം നൽകി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ..നിലയ്ക്കൽ കുടിവെള്ള വിതരണ പദ്ധതി 2020 ജൂലൈ മാസത്തിൽ കമ്മീഷൻ ചെയ്യുവാനാ യായിരുന്നു നേരത്തെ ഉള്ള തീരുമാനം . പ്രവർത്തിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ചയാണ് കരാർ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.ഈ സാഹചര്യത്തിലാണ് കരാർ കമ്പനി ഒഴിവാക്കാന്‍ എംഎൽഎ നിർദേശം നൽകിയത്. തമിഴ്നാട് ആസ്ഥാനമായ അണ്ണാ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കായിരുന്നു കരാർ ചുമതല. കരാർ കമ്പനിയുടെ അനാസ്ഥ കാരണം ആങ്ങമൂഴി പ്ലാപ്പള്ളി റോഡ് ഗതാഗത യോഗ്യമല്ലാത്തതായി മാറിയിട്ട് നാളുകളേറെയായി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റോഡ് നാലുമാസത്തിനകം ഗതാഗത യോഗ്യമാക്കനാമെന്നും എം എൽ എ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ഗവൺമെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇന്ത്യയും കിണറിന്റെയും നിർമ്മാണത്തിന്…
Read More