കോന്നി : കോന്നി വെട്ടൂര്‍ ജന്ക്ഷന് സമീപം ഉള്ള വയലില്‍ പുല്ല് തിന്നുകൊണ്ടിരുന്ന കറവപ്പശു സൂര്യാഘാതം മൂലം തളര്‍ന്ന് വീണുചത്തു . വയലിന് സമീപത്തെ വീട്ടിലെ കറവ പശുവിനാണ് സൂര്യാഘാതം ഏറ്റത് . വൈകിട്ട് 4 മണിയോട് കൂടി പശു വയലില്‍ തളര്‍ന്ന് വീണു .സമീപ വാസികളായ ചെറുപ്പക്കാര്‍ എത്തി ദേഹത്തേക്ക് വെള്ളം തളിച്ചു എങ്കിലും അല്പ സമയത്തിന് ഉള്ളില്‍ ചത്തു . ഈ വയലില്‍ ഏറെ നാളായി നെല്‍കൃഷി ഇല്ല .സമീപത്തെ വീടുകളിലെ നാല്‍ക്കാലികളെ എല്ലാം തന്നെ ഈ വയലില്‍ ആണ് മേയാന്‍ വിടുന്നത് . രാവിലെ മുതല്‍ കടുത്ത ചൂടാണ് കോന്നിയില്‍ അനുഭവപ്പെട്ടത് . ചൂടുള്ള കാലാവസ്ഥയില്‍ വളരെയേറെ സൂക്ഷിക്കണം എന്നു ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു . വളര്‍ത്ത് മൃഗങ്ങള്‍ക്ക് വെള്ളവും പച്ചപുല്ലും യഥേഷ്ടംനല്കണം എന്ന് മൃഗ സംരക്ഷണ വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു…
Read More