18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കൊവിഡ് (NEGVAC), നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTAGI) എന്നിവ പരിഗണിക്കുന്നു. രാജ്യത്തെ 12 വയസും അതിന് മുകളിലുമുള്ളവരിൽ നടത്തിയ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാഡില ഹെൽത്ത്‌കെയർ നിർമ്മിക്കുന്ന സൈകോവ് ഡി വാക്‌സിന്, അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി, ദേശീയ തലത്തിലെ നിയന്ത്രണ ഏജൻസിയായ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI)യിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇനിപ്പറയുന്ന കോവിഡ് 19 വാക്സിനുകൾ രാജ്യത്ത് 18 വയസ്സിന് താഴെയുള്ളവരിൽ ക്ലിനിക്കൽ പരീക്ഷണത്തിലാണ്: 1.. ഭാരത് ബയോടെക് കമ്പനി നിർമ്മിക്കുന്ന കോ വാക്സിന്റെ II/III ഘട്ട ക്ലിനിക്കൽ പരീക്ഷണം 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ള…
Read More