konnivartha.com: :കോന്നി മണ്ഡലത്തിലെ 3 ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പ്രമാടം കോട്ടയംകര,പ്രമാടം ഇളകൊള്ളൂർ,ഏനാദിമംഗലം കുറുമ്പകര എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങള്ക്കാണ് 55.5 ലക്ഷം രൂപ വീതം പുതിയ കെട്ടിടം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി അനുവദിച്ചത്.ആരോഗ്യ കേരളം എൻജിനീയറിങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി ആരംഭിക്കുന്നതിനായി ആദ്യഘട്ടം തുകയായി 15.5 ലക്ഷം രൂപ വീതം ആരോഗ്യ കേരളം പത്തനംതിട്ടയുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.
Read More