5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി

  konnivartha.com: പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കസ്റ്റംസ് കൊച്ചിൻ പ്രിവന്റീവ് കമ്മീഷണറേറ്റിലെ (സി.സി.പി) ഹൈ-പെർഫോമൻസ് യൂണിറ്റ് (എച്ച്.പി.യു) ഉദ്യോഗസ്ഥർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇ.യിലെ റാസ്-അൽ ഖൈമയിലേക്ക് പോകുകയായിരുന്ന ഒരു യാത്രക്കാരനെ പിടികൂടി. ഫ്ലൈറ്റ് 6E 1493 എന്ന വിമാനത്തിൽ വിദേശത്തേക്ക് പോകാൻ എത്തിയതായിരുന്നു യാത്രക്കാരൻ. സംശയത്തിന്റെ അടിസ്ഥാനത്തിൽ, ഡിപ്പാർച്ചർ ഹാളിൽ യാത്രക്കാരന്റെ ട്രോളി ബാഗ് വിശദമായി പരിശോധിച്ചപ്പോൾ, അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 5.5 കോടി രൂപ വിലമതിക്കുന്ന ഏകദേശം 5,500 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് (ഹൈഡ്രോപോണിക് വീഡ്) ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഭക്ഷണ പാക്കറ്റുകൾക്കുള്ളിൽ സമർത്ഥമായി ഒളിപ്പിച്ച രീതിയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത് എൻ‌ഡി‌പി‌എസ് നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു. Passenger Intercepted with 5.5 kg of Hybrid Ganja at Cochin…

Read More