വർദ്ധിച്ചുവരുന്ന കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം സിവിൽ മേഖലയിൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഒമ്പത് വർഷ കാലയളവിൽ നിർമാണം പൂർത്തിയാക്കുന്ന നിലയിൽ, 2026-27 മുതൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഏകദേശം 5862.55 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 2585.52 കോടി രൂപയുടെ മൂലധനച്ചെലവും 3277.03 കോടി രൂപയുടെ പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു. ആദ്യമായി, NEP 2020 ലെ മാതൃകാ സ്കൂളുകൾ എന്ന നിലയിൽ, ഈ 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ബാൽവാടികകൾ അനുവദിച്ചിട്ടുണ്ട്, അതായത് 3 വർഷത്തെ അടിസ്ഥാന ഘട്ടം (പ്രീ-പ്രൈമറി). പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനും,…
Read More