കോന്നി ഐരവണ്ണില്‍ തെരുവ് നായ്ക്കളുടെ കൂട്ട ആക്രമണം :തള്ളയാടിനെയും കുട്ടിയേയും കടിച്ചു കൊന്നു

  KONNIVARTHA.COM : കോന്നി ഐരവണ്‍ മേഖലയില്‍ ഏറെ നാളായി തെരുവ് നായ ശല്യം അതി രൂക്ഷമെന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചിട്ടും അധികാരികള്‍ നടപടി സ്വീകരിക്കാത്തത് മൂലം തള്ള ആടിനും കുട്ടിയ്ക്കും ജീവന്‍ നഷ്ടമായി . ഐരവണ്‍ പണ്ടാരെത്ത് അരുണ്‍ വളര്‍ത്തിയ ആടും കുട്ടിയും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഇരയായി . ഇന്നലെ വൈകിട്ട് ആണ് സംഭവം . ആടിനെയും കുട്ടിയേയും പറമാട്ട് കടവിന് സമീപം തീറ്റിയ്ക്ക് വേണ്ടി കെട്ടിയിരുന്നു . ഇതിനിടെ പത്തോളം വരുന്ന തെരുവ് നായ്ക്കള്‍ തള്ളയാടിനെയും കുട്ടിയേയും ആക്രമിച്ചു . ഇവയുടെ വയര്‍ കീറി കുടല്‍ പുറത്തു വന്ന അവസ്ഥയില്‍ ആണ് നാട്ടുകാര്‍ സംഭവം കണ്ടത് . ഈ തെരുവ് നായ്ക്കള്‍ നേരത്തെയും വീട്ടു മൃഗങ്ങളെ ആക്രമിച്ചിരുന്നു . കടവ് ഭാഗം ആയതിനാല്‍ ആടുകളുടെ നിലവിളി ആളുകള്‍ കേട്ടില്ല . പത്തോളം വരുന്ന…

Read More