konnivartha.com : മൂന്നാം ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ എ ബാച്ചില്‍ കിഴക്കനോതറ-കുന്നേകാടും ബി ബാച്ചില്‍ കോടിയാട്ടുകര പള്ളിയോടവും ജേതാക്കളായി. ഓതറ, മംഗലം പള്ളിയോടങ്ങള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ചതിന് എ ബാച്ചില്‍ നിന്ന് കീഴ്വന്മഴിയും ബി ബാച്ചില്‍ നിന്ന് പുതുക്കുളങ്ങരയും വിജയികളായി. ജേതാക്കള്‍ക്കുള്ള സമ്മാനദാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വഹിച്ചു. കായികബലത്തിന്റെ സമര്‍പ്പണവും പരീക്ഷണവുമാണ് തുഴക്കാര്‍ നടത്തുന്നതെന്ന് കിഴക്കനോതറ പുതുക്കുളങ്ങരയില്‍ ആദിപമ്പ-വരട്ടാര്‍ ജലോത്സവം ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. കായികശേഷിയോടെയും വൈദഗ്ധ്യത്തോടും കൂടി വള്ളം തുഴയുന്നവരാണ് ജലോത്സവം മഹത്തരമാക്കുന്നത്. ജനകീയമായി നടത്തിയ വരട്ടാര്‍ പുനരുജീവന പ്രവര്ത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ജലോത്സവത്തിലൂടെ നടത്തുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണവും വഞ്ചിപ്പാട്ട് മത്സര വിജയികള്‍ക്കുള്ള…
Read More