ആദിവാസികള്‍ക്ക് പുനരധിവാസവും സമൂഹത്തോട് സംവദിക്കാനുള്ള അവസരവും ഒരുക്കും: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ KONNIVARTHA: ആദിവാസി മേഖലകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സമൂഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ. പട്ടികജാതി പട്ടിക-വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനമേഖലയ്ക്കുള്ളില്‍ സ്ഥിരമായി ഒരിടത്തു താമസിക്കാതെ മാറി മാറി താമസിച്ചു കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് പുറം ലോകത്തെ കൂടി പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നിയമസഭയും, സെക്രട്ടറിയേറ്റും, ജില്ലാ കളക്ടറേറ്റും ഉള്‍പ്പടെയുള്ള ഭരണസിരാകേന്ദ്രങ്ങളും,, കടലും, നദികളും, സാംസ്‌കാരിക കേന്ദ്രങ്ങളും, ഗ്രാമങ്ങളും, നഗരങ്ങളും, വ്യവസായശാലകളുമെല്ലാം കാണാന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതെല്ലാം തൊഴില്‍ സാധ്യതയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമൊക്കെയുള്ള അവബോധം അവരില്‍ വളര്‍ത്താന്‍…
Read More