കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്റ്റ് : കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

  കേരള സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടപ്പാക്കുന്ന കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്ടിലെ ഫാം സ്‌കൂള്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കായിട്ടുള്ള ജില്ലാതല പരിശീലനം കോഴഞ്ചേരി വൈഎംസിഎ ഹാളില്‍ നടന്നു. പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച പരിപാടി പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയില്‍ നിന്നും 100 പേരെ സംരക്ഷക കര്‍ഷകരായി തെരഞ്ഞെടുത്തിട്ടുണ്ട് ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫാം സ്‌കൂള്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയിലൂടെ മറ്റു കര്‍ഷകരിലേക്കും പദ്ധതി എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ. കെ. സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍…

Read More