പത്തനംതിട്ട ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ടാംഘട്ട വിവര ശേഖരണം പത്തനംതിട്ട നഗരസഭയിലെ രണ്ടാം വാര്‍ഡിലെ കൗണ്‍സിലറായ പി. കെ. അനീഷയുടെ വസതിയില്‍ നടന്നു . ജില്ലയിലെ വിവരശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി . ആര്‍. ജ്യോതിലക്ഷ്മി നിര്‍വഹിച്ചു. കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജ്യോതി വിവരശേഖരണം നടത്തി. റിസര്‍ച്ച് ഓഫീസര്‍ പി. പത്മകുമാര്‍, എസ്. നൗഷാദ്, കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി. എം. അബ്ദുല്‍ ജലീല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ. ശോഭാ, കൗണ്‍സിലര്‍ വിന്‍സന്റ് , വൈ.എം.സി.എ സെക്രട്ടറി ബിനീ ഫിലിപ്പ്, കുടുംബശ്രീ അംഗങ്ങളായ മണി മീര ,സബീന ബീഗം, അന്നമ്മ ഡാനിയല്‍, ജോസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreടാഗ്: Agricultural census has started in the district
ജില്ലയില്‍ കാര്‍ഷിക സെന്‍സസിനു തുടക്കമായി
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ പത്തനംതിട്ട ജില്ലയിലെ വിവര ശേഖരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ ഭവനത്തില്‍ നിന്നും സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ വി.ആര്‍. ജ്യോതി ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിച്ചു. വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ യഥാര്‍ഥ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. റിസര്‍ച്ച് ഓഫീസര്‍ പി. പദ്മകുമാര്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ കെ.ആര്‍. ഉഷ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മജീദ് കാര്യംമാക്കൂല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.എം. അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More