സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു KONNIVARTHA.COM : ഉച്ചഭക്ഷണ പരിപാടിയെന്ന് അറിയപ്പെട്ടിരുന്ന പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്മ്മാണ് പദ്ധതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫൂഡ് പ്രോഗ്രാമും പങ്കാളികളാകുന്നു.വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്റെ ഇന്ത്യയിലെ പ്രതിനിധിയും കണ്ട്രി ഡയറക്ടറുമായ ബിഷോ പരാജൂളിയും അക്ഷയപാത്ര ഫൗണ്ടേഷന്റെ വൈസ് ചെയര്മാന് ചഞ്ചലപതി ദാസയും ഇത് സംബദ്ധിച്ച കരാറില്‍ ഒപ്പുവച്ചു. അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ പങ്കാളിത്തം സഹായിക്കുമെന്ന് ബിഷോ പരാജൂളി പറഞ്ഞു. 1961 മുതല്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്റെ ഭാഗമാണ് ഉച്ചഭക്ഷണ പരിപാടി. ആറ് പതിറ്റാണ്ടുകളായി സ്കൂള്‍ ഭക്ഷണ പരിപാടിയെ പിന്തുണയ്ക്കുകയും നൂറിലധികം രാജ്യങ്ങളില്‍ സുസ്ഥിരമായ ദേശീയ സ്കൂള്‍ ഭക്ഷണ പരിപാടി നടത്തുന്നതിന്റെ അനുഭവപരിചയവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും…
Read More