രോഗാവസ്ഥയില്‍ ഉള്ള ആളുകളെ കുടുംബത്തിലെ ഒരാളെ പോലെ നോക്കുവാനും സുഖപ്പെടുത്തുവാനും കിട്ടിയ ജീവകാരുണ്യത്തില്‍ ബിന്‍സി എബ്രഹാം നന്ദി പറയുന്നു കോന്നി : സിംഗപ്പൂരിലെ ആതുര സേവനത്തിന് ലഭിച്ച അംഗീകാരം കോന്നി നാടിന് സമര്‍പ്പിക്കുകയാണ് കോന്നി വകയാര്‍ വെള്ളാവൂര്‍ റിനോയ് കോട്ടേജില്‍ റിജോയ് എബ്രഹാം ഡാനിയലിന്റെ ഭാര്യ ബിന്‍സി എബ്രഹാം . സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ കോവിഡ് 19 വാര്‍ഡില്‍ തുടര്‍ച്ചയായി 100 ദിവസം കൊറോണ രോഗികളെ പരിചരിച്ചുകൊണ്ടിരുന്നതിന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയുടെ മികച്ച ആതുര സേവന രംഗത്തെ അംഗീകാരം സീനിയര്‍ സ്റ്റാഫ് നഴ്സ് ബിന്‍സി എബ്രഹാമിന് ലഭിച്ചു .ഈ അംഗീകാരം കോന്നി നാടിനും കേരളത്തിനും സമര്‍പ്പിക്കുന്നതായി ബിന്‍സി എബ്രഹാം ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു പറഞ്ഞു . നൂറിനടുത്ത് കോവിഡ് രോഗികളെ ഇതിനോടകം പരിചരിച്ചു സുഖപ്പെടുത്തി . കോവിഡ് വാര്‍ഡില്‍ തന്നെയാണ്…
Read More