നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

നാളെ (5) നിശബ്ദ പ്രചാരണം; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും ഇന്ന് വൈകിട്ട് ഏഴിന് കൊട്ടിക്കലാശം ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. നാളെ (ഏപ്രില്‍ 5) നിശബ്ദ പ്രചാരണം. രാവിലെ ഏഴിനു തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ എത്തിത്തുടങ്ങും. എട്ടിന് വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളും കൈമാറിത്തുടങ്ങും. എല്ലാ പോളിംഗ് സാമഗ്രികളും ലഭിച്ചുവെന്ന് ഉറപ്പാക്കിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ബൂത്തുകളിലേക്ക് പോകും. അവിടെ പോളിംഗിന് ആവശ്യമായ ഒരുക്കങ്ങളെല്ലാം രാത്രിയോടെ പൂര്‍ത്തിയാകും. പോളിംഗ് ദിവസമായ ഏപ്രില്‍ ആറിന് പുലര്‍ച്ചെ തന്നെ ബൂത്ത് സജീവമാകും. സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാര്‍ പുലര്‍ച്ചെ ബൂത്തില്‍ എത്തും. 5.30ന് മോക് പോള്‍ ആരംഭിക്കും. ഏഴു മുതല്‍ വോട്ടെടുപ്പ് പ്രക്രിയയിലേക്കു കടക്കും. വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്ത് 2970 പോളിംഗ് ഉദ്യോഗസ്ഥര്‍ നിയമസഭാ തെരഞ്ഞെടുപ്പ്…

Read More