മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡിലേക്ക് ഇനി മല മുഴുവന്‍ ഇടിഞ്ഞു വീണാലും അധികാരികള്‍ അറിയില്ല : അതിനു മുന്നേ “ഉത്തമനായ” ഉടമ മണ്ണ് നീക്കം ചെയ്യും കോന്നി വാര്‍ത്ത ഡോട്ട് കോം : നാട് മുഴുവന്‍ മഴക്കെടുതികള്‍ മൂലം കഷ്ടതയില്‍ ആണെങ്കിലും മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡില്‍ കല്ലുവിള ഭാഗത്തെ റോഡില്‍ മുകളില്‍ ഉള്ള മല ഒന്നിച്ചു ഇടിഞ്ഞു വീണാലും അധികാരികള്‍ തിരിഞ്ഞു നോക്കില്ല . കാരണം ഇവിടെ തുടങ്ങാന്‍ ഇരുന്ന വലിയ പാറമടയുടെ സ്ഥലമാണ് ഇടിഞ്ഞു റോഡില്‍ വീണത് . അധികാരികള്‍ വിവരം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല . കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ് തുടങ്ങിയവ വെള്ളം കയറിയതിനാല്‍ എത്തിയില്ല എന്നാണ് മുടന്തന്‍ ന്യായം എന്നു പ്രദേശ വാസികള്‍ പറയുന്നു . കഴിഞ്ഞ മാസവും ഇവിടെ മല ഇടിഞ്ഞു റോഡില്‍ വീണു . പരാതികള്‍ നിരവധി ഉയര്‍ന്നു…
Read More