മണലുവാരലുകാരനെ ഭീഷണിപ്പെടുത്തിയ ലോക്കല്‍ സഖാവിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു കോഴഞ്ചേരി തോട്ടപ്പുഴശേരി ലോക്കല്‍ കമ്മറ്റിയംഗവും കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് കമ്മറ്റിയംഗവുമായ അരുണ്‍ മാത്യുവിനെയാണ് വ്യാഴാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗം സസ്‌പെന്‍ഡ് ചെയ്തത്. പമ്പ ആറ്റില്‍ നിന്നും അനധികൃതമായി മണല്‍ വാരുന്നയാളെ വിളിച്ച് 15,000 രൂപയാണ് ആവശ്യപ്പെട്ടത്. 3000 രൂപ നല്‍കാമെന്ന് മണല്‍വാരലുകാരന്‍ പറഞ്ഞപ്പോള്‍ ചോദിച്ച പണം കിട്ടിയില്ലെങ്കില്‍ പോലീസില്‍ പിടിപ്പിക്കുമെന്ന് അരുണ്‍മാത്യു ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. തൊട്ടുപിന്നാലെയാണ് ലോക്കല്‍ കമ്മറ്റി യോഗം ചേര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, ജില്ലാ കമ്മറ്റി അംഗം ആര്‍.അജയകുമാര്‍, ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിന്‍, ലോക്കല്‍ കമ്മറ്റിസെക്രട്ടറി ടിം ടൈറ്റസ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ…
Read More