തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ

തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും konnivartha.com: ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും , 4G ശ‍ൃംഖലയിൽ സമ്പൂർണ്ണത കൈവരിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 സെപ്റ്റംബർ 27 ന് (നാളെ) ഒഡിഷയിലെ ഝാർസുഗുഡയിൽ രാഷ്ട്രത്തിന് സമർപ്പിക്കും. കേരളത്തിലെ വിദൂര ​ഗോത്ര വർ​ഗ മേഖലകളിൽ ഉൾപ്പടെ 4 ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് രാജ്യമെമ്പാടും നടപ്പിലാക്കുന്ന 4 ജി സമ്പൂർണ്ണതാ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ തിരുവനന്തപുരം ബിഎസ്എൻഎൽ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാ​ഗമായി 318 ടവറുകൾ കേരളത്തിൽ കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു ലക്ഷത്തോളം ടവറുകൾ ഉള്ള നെറ്റ്‌വർക്ക് ടെലികമ്യൂണിക്കേഷൻ വകുപ്പിന്…

Read More