സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കോന്നിയില്‍   ഉജ്വല സ്വീകരണം

    konnivartha.com : സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കോന്നിയിൽ ഉജ്വല സ്വീകരണം. ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജനസഞ്ചയം ഒഴുകിയെത്തി .ജാഥാ ക്യാപ്റ്റനെ റിപ്പബ്ളിക്കൻ സ്കൂളിനു സമീപത്തു നിന്ന് തുറന്ന രഥത്തിൻ്റെ ആകൃതിയിൽ ഉള്ള വാഹനത്തിൽ ബാൻഡ് മേളത്തിൻ്റയും, ചെണ്ടമേളത്തിൻ്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു   വാഹനത്തിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവർ ക്യാപ്റ്റനൊപ്പം ഉണ്ടായിരുന്നു. മഹിള അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയും ,ഒട്ടകവും കുതിരയുമെല്ലാം ജാഥ ക്യാപ്റ്റന് അകമ്പടി സേവിച്ചു. കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി എബ്രഹാം വാഴയിലിൻ്റ നേതൃത്വത്തിൽ ജാഥയ്ക്ക്…

Read More