konnivartha.com : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഈ വർഷം മുതൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) വഴിയാണ് ഐഐഎംസി പ്രവേശനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾക്ക് https://cuet.nta.nic.in/ എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഐഐഎംസി അഡ്മിഷൻ 2022-ന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2022 ജൂൺ 18 ആണ്. ഐഐഎംസിയിൽ ഇംഗ്ലീഷ് ജേണലിസം/ഹിന്ദി ജേർണലിസം/അഡ്വെർടൈസിംഗ്, പബ്ലിക് റിലേഷൻസ്/ റേഡിയോ, ടിവി ജേർണലിസം, ഡിജിറ്റൽ മീഡിയ എന്നിവയിൽ പിജി ഡിപ്ലോമ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ സിയുഇടി പിജിക്കൊപ്പം എൻടിഎ നടത്തും. മലയാളം, ഒഡിയ, മറാത്തി, ഉറുദു ജേർണലിസം എന്നീ ഭാഷകളിലെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ വെവ്വേറെ നടക്കും. ഇതിനുള്ള അപേക്ഷാ ഫോമുകൾ ഐഐഎംസി വെബ്‌സൈറ്റായ…
Read More