ഇരുള്‍ പരന്ന കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു : വിസില്‍ മുഴക്കി സര്‍ക്കാരിന്‍റെ സഹായം തേടുന്നു : ഉണ്ണി കൃഷ്ണനെ അറിയില്ലേ കോന്നി: ഉണ്ണി കൃഷ്ണന്‍റെ വിസിൽ മുഴക്കം കോന്നിയിൽ ഇപ്പോൾ കേൾക്കാനാകുന്നില്ല. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതോടെ ലോട്ടറി കച്ചവടം നിർത്തി വീട്ടിലിരിക്കുകയാണ് രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ളാക്കൂർ കൃഷ്ണഭവനത്തിൽ അറുപത്തിനാലുകാരനായ ഉണ്ണികൃഷ്ണൻ നായർ . ലോട്ടറി കച്ചവടത്തിലൂടെയാണ് ഉണ്ണികൃഷ്ണൻ തന്റെ ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്നത്. ഇപ്പോൾ എല്ലാം നിലച്ചതോടെ ഈ കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങൾ താളംതെറ്റി തുടങ്ങിയിരിക്കുന്നൂ. ലോട്ടറി ക്ഷേമനിധിയിൽ അംഗമായിരുന്നിട്ടും ഒരു ധനസഹായവും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഭാര്യ വസന്തകുമാരി ശ്വാസംമുട്ടൽ സംബന്ധമായ അസുഖം മൂലം ദീർഘനാളായി ചികിത്സയിലാണ്.ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ വരുമാന മാർഗ്ഗം നിലച്ചതോടെ മരുന്നുകൾ വാങ്ങാൻ പോലും നിർവ്വാഹമില്ല. ഇരുപത് വർഷത്തിലധികമായി ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്ത ഉണ്ണികൃഷ്ണൻ ലോട്ടറി കച്ചവടം തുടങ്ങിയിട്ട്. അന്നു മുതൽ ഏക വരുമാന…
Read More