മോക്ക് ഡ്രില്ലിനിടെയുണ്ടായ മരണം; രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾ യന്ത്ര തകരാറുള്ളതെന്ന് റിപ്പോർട്ട്

  കൊവിഡ് മോക്ക്ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയായിരുന്നുവെന്ന് റിപ്പോർട്ട് ബോട്ട് ഇറക്കാൻ വേണ്ടി പഞ്ചായത്ത് നിർദേശിച്ച സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയത്. ബിനു സോമൻ മുങ്ങിയത് ചെളി കൂടിയ ഭാഗത്തായിരുന്നുവെന്നും ഇവിടെ മുൻപും നിരവധി മരണങ്ങൾ നടന്നിരുന്നുവെന്നുമാണ് റിപ്പോർട്ട്. മോക് ഡ്രില്ലിന് മുൻപ് ഇക്കാര്യം പരിശോധിച്ചില്ലെന്നും ആരോപണമുയർന്നു. രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾ യന്ത്ര തകരാറുള്ളതായിരുന്നു. മുങ്ങി താഴുന്നത് കണ്ടിട്ടും രക്ഷാ പ്രവർത്തകർ എത്തിയത് 30 മിനിറ്റിന് ശേഷമാണ്. മോക്ഡ്രില്ലിനെത്തിയ ഉദ്യോഗസ്ഥർക്ക് നീന്തൽ അറിയില്ലായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. യുവാവിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിച്ച ആമ്പുലുൻസിൽ ഓക്‌സിജനും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി അനുശോചിച്ചു പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം  ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ  വെള്ളത്തില്‍ വീണ് മരണപ്പെട്ട കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമന്റെ വിയോഗത്തിൽ  മുഖ്യമന്ത്രി പിണറായി…

Read More