നിരവധി കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതി പിടിയില്‍

  konnivartha,com:പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവ് പോലീസ് പിടിയില്‍. ആലപ്പുഴ രാമങ്കരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുട്ടാര്‍ വില്ലേജില്‍ മിത്രമഠം കോളനിയില്‍ ലതിന്‍ ബാബു (33) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവല്ല കുറ്റൂര്‍ ചിറ്റിലപ്പടി എന്ന സ്ഥലത്ത് ഇപ്പോള്‍ വാടയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടിച്ചെടുക്കുന്ന സൈക്കിളിലും സ്‌കൂട്ടറിലുമായി കറങ്ങി നടന്ന് സ്ത്രീകളെ നിരീക്ഷിച്ച് തക്കം പാര്‍ത്തിരുന്ന് മാല പറിക്കുകയാണ് രീതി. മോഷണമുതലുകള്‍ ഭാര്യയെക്കൊണ്ട് ജ്വല്ലറികളിലും സ്വര്‍ണ പണമിടപാട് സ്ഥാപനങ്ങളിലും വില്‍ക്കുകയാണ് ചെയ്യുന്നത്. തിരുവല്ല, പുളിക്കീഴ്, കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, രാമങ്കരി…

Read More