കോന്നിയിലെ പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടികൾ പൂർത്തീകരണത്തിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം :40 വർഷത്തിലേറെ പഴക്കമുള്ളതും അപകടഭീഷണി ഉള്ളതുമായ കോന്നി നാരായണ പുരം മാര്‍ക്കറ്റിലെ സബ്ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് സർക്കാരിൽ നിന്ന് അനുമതി കിട്ടുകയും പൊളിച്ചു മാറ്റുന്നതിനുള്ള ലേലം നടത്തുകയും ചെയ്തു. 2016 ൽ കെട്ടിടം അപകട സ്ഥിതിയിലാണെന്ന് എൻജിനീയറിങ് വിഭാഗം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കെട്ടിടം പൂർണമായും ഒഴിപ്പിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നതിനുള്ള ലേല നടപടികൾ പൂർത്തീകരിച്ചു. അംഗീകാരം നൽകുന്നതിനായി (05/11/2021) അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടുവാനും പൊളിക്കുമ്പോൾ ഉള്ള സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ്, എയർഫോഴ്സ്, റവന്യൂ, കെ എസ് ഇ ബി ആരോഗ്യ വിഭാഗങ്ങളുടെയും യോഗവും വിളിച്ചു . ലേലം പൂർത്തീകരിച്ച ശേഷം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായരുടെ നേതൃത്വത്തിൽ ട്രഷറി കെട്ടിട സമീപം താൽക്കാലികമായി കച്ചവടം നടത്തുന്ന ആളുകൾ ഒഴിയണമെന്ന് അറിയിപ്പു നൽകി. കെട്ടിടം പൊളിക്കുന്നത് പൂർത്തീകരിച്ചാൽ ഒരു…

Read More