റവന്യൂ വകുപ്പിന്റെ മുഖമുദ്രയാണ് ഡിജിറ്റല്‍ സര്‍വേയെന്ന് ജില്ല കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഡിജിറ്റല്‍ സര്‍വേയ്ക്കായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 വില്ലേജുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ സര്‍വേ നടത്തുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കുമെന്നും ആവശ്യമെങ്കില്‍ ഡിജിറ്റല്‍ സര്‍വേയുടെ ഗുണങ്ങളെപ്പറ്റി വാതില്‍ പടി ബോധവത്ക്കരണം നല്‍കാവുന്നതാണെന്നും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഫെബ്രുവരി മാസം കൊണ്ടു തന്നെ ഡിജിറ്റല്‍ സര്‍വേ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ചിലയിടങ്ങളില്‍ സാങ്കേതികമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും റീസര്‍വേയില്‍ വന്ന പിഴവുകള്‍ തിരുത്തി വരുകയാണെന്നും വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തെ അറിയിച്ചു. ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചിരുന്നു.…
Read More