സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയും: ആര്.നിശാന്തിനി സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും സംബന്ധിച്ച പരാതികളില്‍ ഉടനടി നടപടിയെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി പറഞ്ഞു. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ച ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ പോലീസ് സംവിധാനത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായി നിയോഗിക്കപ്പെട്ട ആര്.നിശാന്തിനിക്ക് aparachitha.pol@ kerala.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതികള്‍ അയക്കാം. 9497999955 എന്ന നമ്പരിലും പരാതി അയക്കാം. പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം കേസുകള്‍ വര്‍ധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീപീഡനങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളും പൊതുവെ വര്‍ധിക്കുന്നുണ്ട്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഏതു പ്രായത്തിലുള്ള വനിതകള്‍ നല്കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്കി അടിയന്തര പരിഹാര നടപടി കൈകൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പുരോഗമന കാലഘട്ടത്തിലും…
Read More