കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം

“കോന്നി വാര്‍ത്ത ഡോട്ട് കോം ഇമ്പാക്റ്റ്” കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം KONNIVARTHA.COM : കോന്നി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കേംപ്ളക്സിലെ ശൗചാലയങ്ങൾ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കോന്നി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കോന്നി മേഖലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്.ഡി.വൈ.എഫ്.ഐ.ഏരിയ കമ്മറ്റി അംഗങ്ങളായ ശ്രീഹരി, ഷിജു, മേഖലാ പ്രസിഡൻ്റ് പ്രജിത എന്നിവർ നേതൃത്വം നല്കി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നം രണ്ടു ദിവസത്തിനകം  പരിഹാരം ഉണ്ടാകൂമെന്ന് ഉറപ്പിനേ തുടർന്ന് സമരം അവസാനിപ്പിച്ചത്. വിഷയം പൊതു ജന ശ്രദ്ധയില്‍ കൊണ്ടുവന്നത് “കോന്നി വാര്‍ത്ത ഡോട്ട് കോം” ആണ് . കോന്നി പഞ്ചായത്ത്” വക “പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ്‌ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി…

Read More