കലഞ്ഞൂര്‍ പാടത്തെ സ്ഫോടനത്തിന് പിന്നിൽ സാമ്പത്തിക തര്‍ക്കം

കോന്നി വാര്‍ത്ത ഡോട്ട് കോം : സ്ഫോടക ശേഖരം കണ്ടെത്തിയതിന് പിന്നാലെ കലഞ്ഞൂർ പാടത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തിന് പിന്നിൽ വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക തർക്കമാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.പാടം – പോത്തുപാറ റോഡിൽ വണ്ടണി ഭാഗത്ത് വെച്ച് കാറിലെത്തിയ സംഘം സ്ഫോടക വസ്തു എറിഞ്ഞ് പാടം കല്ലോല പറമ്പിൽ സുൾഫിക്കർ , പാടം വണ്ടണി വടക്കേക്കര പുത്തൻവീട്ടിൽ നൈസാം എന്നിവർക്ക് നേരേ ആക്രമണത്തിന് ശ്രമിക്കുകയായിരുന്നു.ഇവരുമായി സാമ്പത്തിക ഇടപാടുള്ള പാടം പുന്നകുടി പുത്തൻവീട്ടിൽ ഫൈസൽ രാജിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കാറിലെത്തി ഇവരെ ആക്രമിക്കുവാൻ ശ്രമിച്ചതെന്ന് കൂടൽ സി ഐ സജീഷ് പറയുന്നു. അക്രമണം നടന്ന ദിവസം രാവിലെ സുൽഫിക്കറും ഫൈസൽ രാജുമായി പാടം പുന്നക്കുടിയിൽ വെച്ച് സംഘർഷമുണ്ടായിരുന്നു.ഇതിൻ്റെ ബാക്കിയായാണ് അതേ ദിവസം രാത്രിയിൽ പാടം പോത്തുപാറ…

Read More