കോവിഡ്-19: ചികിത്സാ സൗകര്യമൊരുക്കാന്‍  മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സര്‍ക്കാറിന് വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ച് പ്രവാസി മലയാളി ഡോക്ടര്‍

ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ  മെഡിയോര്‍ ഹോസ്പിറ്റല്‍ വിട്ടുനല്‍കാന്‍ തയ്യാറെന്ന് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഇതിനായി ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത്ത്കെയര്‍ മെഡിയോര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സര്‍ക്കാരിന് വിട്ടു നല്‍കും. ഡല്‍ഹി എന്‍സിആറിലെ മനേസറിലെ ആശുപത്രി വിട്ടുനല്‍കാമെന്നറിയിച്ച് ഡോ. ഷംഷീര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും ആശുപത്രി സര്‍ക്കാരിന് ഉചിതമായ രീതിയില്‍ ഉപയോഗിക്കാമെന്നും അദ്ദേഹം കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു. കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാനായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍,…

Read More