വകയാര്‍ കരിംകുടുക്കയിലെ കര്‍ഷകര്‍ പറയുന്നു : കനാല്‍ വെള്ളം വന്നില്ല എങ്കില്‍ ഈ കൃഷി കരിയും

  KONNIVARTHA.COM : പ്രമാടം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ വകയാര്‍ കരിംകുടുക്ക വയലില്‍ അഹോരാത്രം കൃഷി ചെയ്ത കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു കെ ഐ പി കനാലിലൂടെ ഉടന്‍ തന്നെ വെള്ളം എത്തിയില്ല എങ്കില്‍ ഇക്കാണുന്ന കൃഷി എല്ലാം കരിഞ്ഞു ഉണങ്ങും . കനത്ത വെയിലിനെയും അവഗണിച്ചു കൊണ്ട് അനേക കര്‍ഷകര്‍ ആണ് ഈ വയലില്‍ കൃഷികള്‍ ചെയ്തു വരുന്നത് . കാലവര്‍ഷത്തില്‍ കൃഷി എല്ലാം നശിച്ചിരുന്നു . ഉപജീവന മാര്‍ഗമായി കൃഷികള്‍ ചെയ്യുന്ന ഈ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്ക് ഇക്കുറി ഇന്‍ഷുറന്‍സ് പരിഗണന ഉണ്ട് .   എന്നാല്‍ വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടായാല്‍ കൃഷിയെല്ലാം കരിയും .കപ്പയും വാഴയും ഇട വിളയായി ചേമ്പും കാച്ചിലും എല്ലാം നട്ടിട്ടുണ്ട് .വാഴകള്‍ കിളിച്ചു വരുമ്പോള്‍ ധാരാളം വെള്ളം ആവശ്യമാണ് . അതിനു സമീപത്തു കൂടി ഉള്ള കെ…

Read More