ധനകാര്യ വകുപ്പ് മന്ത്രി പഠിച്ച കലഞ്ഞൂര്‍ എല്‍ പി സ്കൂളിന്‍റെ അവസ്ഥ ഇന്ന് ഇങ്ങനെയാണ്

  സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രികെ എന്‍ ബാലഗോപാല്‍  പഠിച്ച കലഞ്ഞൂരിലെ എല്‍ പി സ്കൂള്‍ ആണ് ഇത് . ധനകാര്യ വകുപ്പ് മന്ത്രിയുടെ വോട്ട് ഉള്ള ബൂത്തും ഇതാണ് . ഈ സ്കൂളിന്‍റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ ആണ് . കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍ കൈലാസ് എഴുതുന്നു  കോന്നി വാര്‍ത്ത ഡോട്ട് കോം : 1913- 14 ൽ നമ്മുടെ പൂർവ്വികരുടെ ശ്രമഫലമായി കലഞ്ഞൂരിലുണ്ടായ ഒരേയൊരു സർക്കാർ സ്ക്കൂളാണ് ഗവ എൽ പി എസ്.1964 വരെ അതു നിലനിന്നത് ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥലത്ത് . അരനൂറ്റാണ്ടുവരെ അവിടെ പ്രവർത്തിച്ച ആ സ്ക്കൂളിൽ പഠിച്ചവർ നമുക്കിടയിലുണ്ട്.അപ്പോഴനുവദിക്കപ്പെട്ട അഥവാ യു പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കൂളിന് ക്ലാസ്സ് മുറികൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാലാണ് താല്ക്കാലികമായി എൽ പി യെ ആൽത്തറയുടെ സമീപത്തുള്ള കരയോഗക്കെട്ടിടത്തിലേക്ക്…

Read More

കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം

കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ബഹുമാന്യ മുഖ്യമന്ത്രി ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് “കോന്നി വാര്‍ത്ത ഡോട്ട് കോം” നിവേദനം നല്‍കി . പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളായ കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കണം .മലയോര മേഖലയായ കോന്നിയുടെ തിലക കുറിയാണ് ഈ സ്കൂള്‍ ഓരോ വര്‍ഷവും 480 കുട്ടികള്‍ ക്ക് മുകളില്‍ ഇവിടെ പഠിക്കുന്നു .വീടുകളില്‍ നിന്നും രാവിലെ പുറപ്പെടുന്ന കുട്ടികള്‍ക്ക് ലഘു ഭക്ഷണം മാത്രമാണ് കഴിക്കുവാന്‍ കഴിയുന്നത്‌ സ്കൂളില്‍ എത്തുമ്പോള്‍ 9 മണിയാകും .കുഞ്ഞുങ്ങള്‍ക്ക്‌ വിശക്കുമ്പോള്‍ രാവിലെ കരുതുന്ന ബിസ്കറ്റ് മാത്രമാണ്…

Read More