പത്തനംതിട്ട ജില്ലയില്‍ മലേറിയ നിര്‍മ്മാര്‍ജനത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

  ജില്ലാതല ആരോഗ്യ ജാഗ്രതാ യോഗം പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികര്‍ച്ചറല്‍ ഓഫീസര്‍, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തി മലേറിയ നിര്‍മ്മാര്‍ജനത്തിനായുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സുസ്ഥിര വികസനലക്ഷ്യത്തിന്റെ ഭാഗമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരണം. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായുള്ള ഏകോപന സമിതി യോഗവും ചേര്‍ന്നു. എഡിഎം അലക്‌സ് പി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഎംഒ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി, സിഎസ്ഒ ഡോ.സി.എസ് നന്ദിനി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍(നോണ്‍ കോവിഡ്) ഡോ.പി.അജിത, പ്രാണിജന്യ രോഗ…

Read More